
Web Desk
കൊല്ലം തൃക്കോവിൽവട്ടത്ത് പ്രതിരോധ കുത്തിവയ്‌പ്പെടുക്കുന്നതിൽ വീഴ്ച്ച. തുടയിൽ എടുക്കേണ്ട കുത്തിവയ്പ്പ് എടുത്തത് കാൽമുട്ടിൽ. ഒന്നര വയസുകാരൻ ആശുപത്രിയിൽ. മുഖത്തല സ്വദേശി മുഹമ്മദ് ഹംദാനാണു ആശുപത്രിയിൽ ചികിത്സയിൽ. ഗുരുതര ചികിത്സാ പിഴവ് ഉണ്ടായത് തൃക്കോവിൽവട്ടം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ. മുഖ്യമന്ത്രി,ആരോഗ്യമന്ത്രി,ഡിഎംഒ എന്നിവർക്ക് പരാതി നൽകി കുടുംബം. കുത്തിവയ്‌പ്പെടുത്ത സ്ഥലം മാറിയത് കുട്ടി കാൽ വലിച്ചത് കൊണ്ടെന്ന് ആശുപത്രി അധികൃതർ പറയുന്നു.
