Site icon CTV Online

*”ഉയരെ സയൻസ് ടാലന്റ് അവാർഡ് 2024” അവാർഡ് പ്രഖ്യാപനവും വിതരണവും നടന്നു ; ഹംദ നിസാർ, മുന്ന റംസാൻ സയൻസ് ജീനിയസ് , ; കൊടിയത്തൂർ പി.ടി.എം ഹൈസ്കൂളും ചെറുവാടി ഗവ: ഹയർ സെക്കൻ്ററിയും മികച്ച സ്കൂളുകൾ

മുക്കം : മലയോര മേഖലയിൽ വിദ്യാഭ്യാസ രംഗത്ത് പിന്തുണയും പ്രോത്സാഹനവും നൽകുക എന്ന ഉദ്ദേശത്തോടെ സി.ടി.വി ചാനൽ ലിന്റോ ജോസഫ് എംഎൽഎയുടെ നേത്യത്വത്തിൽ നടപ്പിലാക്കുന്ന ഉയരെ പദ്ധതിയുമായി സഹകരിച്ച് നടത്തുന്ന ടാലന്റ് അവാർഡ് 2024ന്റെ വിജയികളെ പ്രഖ്യപിച്ചു.4 ഘട്ടങ്ങളിലായി നടത്തുന്ന ടാലന്റ് അവാർഡുകളിൽ സയൻസ് ,കൊമേഴ്‌സ് ,ഹ്യൂമാനിറ്റീസ് വിഷയങ്ങളിൽ തല്പരയായ വിദ്യാർത്ഥികളിൽ മികച്ച കഴിവുള്ളവരെ കണ്ടെത്തുകയാണ് ലക്‌ഷ്യം .ഒന്നാം ഘട്ടം സയൻസ് ടാലന്റ് അവാർഡ് പ്രഖ്യാപനവും വിതരണവുംമുക്കം ഫെസ്റ്റ് മൈതാനിയിൽ നടന്ന പ്രൗഡമായ ചടങ്ങിൽ നടന്നു

ഹൈസ്കൂൾ വിഭാഗത്തിൽ പി.ടി.എം ഹയർ സെക്കൻ്ററി സ്കൂളിലെ കെ.സി ഹംദ നിസാർ ഒന്നാം സ്ഥാനത്തോടെ സയൻസ് ജീനിയസായി തെരഞ്ഞെടുക്കപ്പെട്ടു. കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻ്ററിയിലെ ഇ.പി അശ്വന്ത് രണ്ടാംസ്ഥാനവും കൊടിയത്തൂർ പി.ടി.എമ്മിലെ സി. അബ്ദുൽ അഖിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഹയർ സെക്കൻ്ററി വിഭാഗത്തിൽ ചെറുവാടി ഗവ. ഹയർ സെക്കൻ്ററിയിലെ വി.പി മുന്ന റംസാൻ സയൻസ് ജീനിയസായി. നീലേശ്വരം ഗവ.ഹയർ സെക്കൻ്ററിയിലെ എം.എസ് അഷിൻ രണ്ടാം സ്ഥാനവും തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹയർ സെക്കൻ്ററിയിലെ സിനാൻ കണ്ടത്തിൽ ബഷീർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

തിരുവമ്പാടി മണ്ഡലത്തിലെ ഏറ്റവും മികച്ച വിദ്യാലയമായി ഹൈസ്കൂൾ വിഭാഗത്തിൽ കൊടിയത്തൂർ പി.ടി.എം ഹൈസ്കൂൾ തെരഞ്ഞെടുക്കപ്പെട്ടു. പ്രധാനാധ്യാപകൻ ജി.സുധീർ, പി.ടി.എ പ്രസിഡൻറ് ഫസൽ ബാബു, നാസർ കാരങ്ങാടൻ, ഫാസിൽ, സുബൈർ എന്നിവർ ലിൻറോ ജോസഫ് എംഎൽഎയിൽ നിന്ന് ഉപഹാരം ഏറ്റുവാങ്ങി.ഹയർ സെക്കൻ്ററി വിഭാഗത്തിൽ ചെറുവാടി ഗവ.ഹയർ സെക്കൻ്ററിയും മികച്ച വിദ്യാലയമായി തെരഞ്ഞെടുക്കപ്പെട്ടു.

പരിപാടികൾ ലിൻേറാ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. സയൻസ് എക്സലൻസ് അവാർഡ് വിതരണവും എം.എൽ.എ നിർവഹിച്ചു. പ്രിൻസിപ്പൽ അസോസിയേഷൻ ജില്ല സെക്രട്ടറി അബ്ദുൽ നാസിർ അധ്യക്ഷത വഹിച്ചു. ടാർഗറ്റ് ഗ്രൂപ്പ് അക്കാഡമിക് ഡയറക്റ്റർ ഷഹാസ് പ്രോജക്ട് വിശദീകരണം നടത്തി. കോമേഴ്‌സ് എക്സലൻസ് അവാർഡ് ലോഞ്ചിങ് ഇ.കോം ലേണിംഗ് സെൻ്റർ സി.ഇ.ഒ യാസീൻ നിർവഹിച്ചു.സി.ടി.വി മാനേജിംഗ് ഡയറക്ടർഎ സി നിസാർ ബാബു,ടാർഗറ്റ് ഗ്രൂപ്‌ ചീഫ് ഓപ്പറേഷൻ ഓഫിസർ സംജിത് ചേപ്പാലി, പ്രൊജക്റ്റ് കോ-ഓർഡിനേറ്റർ റഫീഖ് തോട്ടുമുമുക്കം തുടങ്ങിയവർ സംസാരിച്ചു.
തിരുവമ്പാടി മണ്ഡലത്തിലെ സയൻസ് വിഷയങ്ങളിൽ തത്പരരരായ ഹൈസ്കൂൾ ,ഹയർ സെക്കന്ററി വിദ്യാർത്ഥികളെ പങ്കാളികളാക്കി നടത്തിയ പ്രാഥമിക പരീക്ഷയിൽ നിന്ന തെരഞ്ഞെടുത്ത 552 പേർക്ക് പിന്നീട് നടത്തിയ ടാലന്റ് പരീക്ഷയിൽ വിജയിച്ചവരാണ് അവാർഡിന് അർഹമായത് 3500 ഓളം വിദ്യാർത്ഥികളിൽ നിന്നാണ് അന്തിമ വിജയികളെ കണ്ടെത്തിയത്.


വിജയി കൾക്ക് ക്യാഷ് അവാർഡിന് പുറമെ സ്കോളർഷിപ്പ് ആനുകൂല്യവുമുൾപ്പെടെ 10 ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് ടാലന്റ് അവാർഡിന്റെ ന്റെ ഭാഗമായി ലഭിക്കുന്നത് .മുക്കത്തെ പ്രമുഖ വിദ്യാഭ്യാസ പരിശീലന സ്ഥാപനമായ ടാർഗറ്റ് ഇൻസ്റ്റിറ്റ്യൂഷനാണ് പദ്ധതിയുടെ അക്കാഡമിക് പാർട്ണർ.

Exit mobile version