Site icon CTV Online

ശിഷ്ടകാലം അഴിക്കുള്ളിൽ തന്നെ, തൂക്കുകയർ ഒഴിഞ്ഞതിന് ഇതാണ് കാരണം

Web Desk

രാജ്യത്തെ തന്നെ അത്യപൂര്‍വ കേസുകളിലൊന്നായിരുന്നു പാമ്പിനെ ആയുധമാക്കി നടത്തിയ ഉത്ര കൊലപാതകം. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസില്‍ പ്രതി സൂരജിന് വധശിക്ഷ ലഭിക്കുമെന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമായ ഒരു കേസാണ് ഇതെന്ന് കോടതി അംഗീകരിച്ചെങ്കിലും പ്രതി മുന്‍കാലത്ത് കുറ്റകൃത്യങ്ങളിലൊന്നും പങ്കാളിയായിട്ടില്ലെന്നതും പ്രതിയുടെ പ്രായവുമാണ് വധശിക്ഷയില്‍ നിന്ന് ഒഴിവാകാനുള്ള പ്രധാന കാരണങ്ങൾ.

പ്രതിക്ക് കുറ്റകൃത്യ പശ്ചാത്തലമില്ല. 27 വയസ്സാണ് പ്രായം. കുറ്റകൃത്യത്തില്‍ പ്രതിക്ക് മാനസാന്തരമുണ്ടാകാനുള്ള സാധ്യതയുണ്ടെന്നും കോടതി വ്യക്തമാക്കിയതായി പ്രോസിക്യൂഷന്‍ പറഞ്ഞു.

Exit mobile version