Site icon CTV Online

കൊവിഡിൽ നിന്ന് രക്ഷനേടാൻ യുപിയിൽ ‘കൊറോണ മാതാ’ ക്ഷേത്രം

Web Desk

രാജ്യത്ത് കൊവിഡ്-19 ഭീഷണി തുടരുന്നതിനിടെ കൊറോണ വൈറസിനെ പ്രതിരോധിക്കാൻ ഉത്തരപ്രദേശിൽ ക്ഷേത്രം. യുപിയിലെ പ്രതാപ്‌ഗഡ് ജില്ലയിലെ ശുക്ലാപൂർ ഗ്രാമത്തിലാണ് ക്ഷേത്രം തുറന്നത്.
ക്ഷേത്രം തുറന്നതോടെ ഗ്രാമത്തിൽ നിന്നും പുറത്ത് നിന്നുമായി നിരവധിയാളുകളെത്തി പ്രാർഥിക്കുകയും പൂജകൾ നടത്തുകയും ചെയ്‌തു. ദിനം പ്രതിയുള്ള പ്രാർഥനകളും ആരംഭിച്ചു. ക്ഷേത്ര പരിസരത്ത് സാമൂഹിക അകലം പാലിക്കണമെന്നും മാസ്‌ക് ധരിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.

മാസ്‌ക് ധരിച്ചിരിക്കുന്ന രീതിയിലുള്ള വിഗ്രഹമാണ് ക്ഷേത്രത്തിൽ സ്ഥാപിച്ചിരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. കൊവിഡ് ബാധിച്ച് ആയിരക്കണക്കിനാളുകൾ മരിച്ചതോടെയാണ് ക്ഷേത്രം പണിയാൻ തീരുമാനിച്ചതെന്ന് ഗ്രാമവാസികൾ വ്യക്തമാക്കി. “മാരകമായ കൊറോണ വൈറസ് ആയിരക്കണക്കിനാളുകളെ ഗുരതരമായി ബാധിക്കുകയും മരണം സംഭവിക്കുകയും ചെയ്‌തു. ഈ സാഹചര്യത്തിൽ ദേവിയോട് പ്രാർഥിക്കുന്നത് ആളുകൾക്ക് ആശ്വാസം നൽകും. ഇതോടെയാണ് വേപ്പ് മരങ്ങൾക്കിടെയിൽ ക്ഷേത്രം നിർമ്മിച്ചത്” – എന്നും ഒരു ഗ്രാമവാസികൾ വ്യക്തമാക്കി.

ദിവസേനയുള്ള പ്രാർഥനകളും ക്ഷേത്രത്തിൽ ആരംഭിച്ചിട്ടുണ്ട്. കൊറോണ മാതാ എല്ലാ പ്രതിസന്ധികളും പരിഹരിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നുണ്ടെന്നും പ്രദേശവാസികൾ പറഞ്ഞു. ദേവിയുടെ സഹായം ലഭ്യമാകുമെന്നതിനാണ് ഗ്രാമവാസികളിൽ നിന്ന് സംഭാവന ശേഖരിച്ച് ക്ഷേത്രം പണിതത്‌ . ക്ഷേത്രത്തിൽ ആളുകൾ പ്രാർഥിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.

Exit mobile version