Site icon CTV Online

എയർ ഏഷ്യയെ അഭിനന്ദിച്ച് നടൻ ഉണ്ണിമുകുന്ദൻ

WebDesk

എയർ ഏഷ്യയുടെ ബോർഡിംഗിന് സൈനികർക്ക് മുൻഗണന നൽകുന്ന തീരുമാനം പ്രശസനീയമാണെന്ന് ഉണ്ണിമുകുന്ദൻ ഫേസ്ബുക്കിൽ കുറിച്ചു.എയർ ഏഷ്യയുടെ ഇതുമായി ബന്ധപ്പെട്ട ചിത്രം സഹിതമാണ് താരം ഫേസ്ബുക്കിൽ പങ്ക് വച്ചിരിക്കുന്നത്. ‘ഗംഭീരം എയർ ഏഷ്യ ! ഇത് ഇത് കണ്ടതിൽ വളരെ സന്തോഷം ‘ എന്നാണ് ഉണ്ണി മുകുന്ദന്റെ കുറിപ്പ്.
നിരവധി പേരാണ് ഈ പോസ്റ്റിനു താഴെ കമന്റുകളുമായി എത്തുന്നത്.അവർ കൊള്ളുന്ന വെയിലാണ് നമ്മുടെ തണൽ, പരിഗണനകൾ പരിഗണനകൾ അർഹമായിടത്ത് നൽകുന്നതിലൂടെ നാം സ്വയം ബഹുമാനിതരാകുന്നു എന്നൊക്കെയാണ് കമന്റുകൾ. മുൻപ് സായുധ സേനാംഗങ്ങൾക്ക് അടിസ്ഥാന നിരക്കുകളില്ലാതെ 50,000 സീറ്റുകൾ എയർഏഷ്യ വാഗ്ദാനം ചെയ്തിരുന്നു.

Exit mobile version