
Web Desk
തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ് പെരുന്ന എന്‍എസ്എസ് ഓഫീസിലെത്തി ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്തി. സുകുമാരന്‍ നായര്‍ പിതൃതുല്യനാണ്. പി ടി തോമസുമായി അദ്ദേഹത്തിന് ആത്മബന്ധമുണ്ട്. എന്‍എസ്എസ് നേതൃത്വത്തിന്റെ അനുഗ്രഹം വാങ്ങാനാണ് വന്നതെന്നും ഉമ തോമസ് പിന്നീട് പറഞ്ഞു. സുകുമാരന്‍ നായരുമായി പി ടി തോമസിനുള്ള ആത്മബന്ധം തനിക്ക് വ്യക്തമായി അറിയാം. അതുകൊണ്ട് സുകുമാരന്‍ നായരുടെ അനുഗ്രഹം ആദ്യം തന്നെ വാങ്ങണമെന്ന് മനസ്സില്‍ തോന്നി. അതിനാലാണ് വന്നത്. സുകുമാരന്‍ നായരുടെ അനുഗ്രഹം താന്‍ തേടി. പെരുന്ന സന്ദര്‍ശനം മാധ്യമങ്ങള്‍ക്ക് എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാമെന്നും ഉമ തോമസ് പറഞ്ഞു.
അതേസമയം എന്‍എസ്എസിന് സമദൂര നിലപാടാണ് ഉള്ളതെന്ന് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞു. ഉമ തോമസിന്റേത് സൗഹൃദ സന്ദര്‍ശനമാണ്. ഉമ തോമസ് അര്‍ഹയെങ്കില്‍ തൃക്കാക്കരയിലെ ജനങ്ങള്‍ തെരഞ്ഞെടുക്കട്ടെ എന്നും സുകുമാരന്‍ നായര്‍ അഭിപ്രായപ്പെട്ടു.
