ഉള്ളേരിയിൽ തീവെപ്പും കവർച്ചയും ഉൾപ്പെടെ നാലോളം കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജില്ലക്ക് പുറത്തേക്ക് നാടു കടത്തി

NEWSDESK

ഉള്ളേരി: തീവെപ്പും കവർച്ചയും ഉൾപ്പെടെ നാലോളം കേസുകളിൽ പ്രതിയായ യുവാവി നെ കാപ്പ ചുമത്തി നാടുകടത്തി. തെരുവ ത്ത്കടവ് ഒറവിൽ പുതുവയൽകുനി ഫായിസിനെയാണ് (29) അത്തോളി പൊലീസ് കാ പ്പ ചുമത്തി കസ്റ്റഡിയിലെടുത്തത്. ഇതുപ്രകാരം ഒരു വർഷത്തേക്ക് ജില്ലക്കു പുറത്ത് താമസിക്കണം.

ജില്ലയിൽ പ്രവേശിക്കാൻ എസ്.പിയുടെ അനുമതി വാങ്ങണം. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം വെള്ളിയാഴ്ച വൈകീട്ടോടെ ഇയാളെ ജില്ലക്ക് പുറത്തേക്ക് നാടു കടത്തി. 2023 ഫെബ്രുവരിയിൽ തെരുവത്ത് കടവിൽ സ്ത്രീ താമസിക്കുന്ന വീട്ടിൽ നടത്തിയ തീവെപ്പ് ഉൾപ്പെടെ നാലോളം അക്രമ സംഭവ ങ്ങളിൽ ഇയാൾക്കെതിരെ കേസുകളെടുത്തിരുന്നു

ഇതടക്കമുള്ള വിശദമായ റിപ്പോർട്ട് അത്തോളി പൊലീസ് ഇൻസ്പെക്ടർ ടി.എസ്. ശ്രീജിത്ത് ജില്ല റൂറൽ പൊലീസ് മേധാവി കറുപ്പ് സാമിക്ക് സമർപ്പിച്ചിരുന്നു. തുടർന്ന് ജില്ല കല ക്ടറുടെ അനുമതിയോടെ കാപ്പ ചമത്തുകയായിരുന്നു .ഫായിസ് സ്വമേധയാ സ്റ്റേഷനിൽ വന്ന് കീഴടങ്ങുകയായിരുന്നു .

error: Content is protected !!