Site icon CTV Online

ഉള്ള്യേരിയിൽ മിനി ഗുഡ്‌സ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; സ്വകാര്യ ബസ് ഡ്രൈവറായ യുവാവ് മരിച്ചു

ഉള്ളിയേരി: കൊയിലാണ്ടി – താമരശ്ശേരി സംസ്ഥാന പാതയില്‍ ഉള്ളിയേരി – 19ാം മൈലിന് സമീപമുണ്ടായ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. ഉള്ള്യേരി 19ല്‍ അയ്യപ്പന്‍കണ്ടി ആദര്‍ശ് (കണ്ണാപ്പു) ആണ് മരിച്ചത്. ഇരുപത്തിനാല് വയസായിരുന്നു.

പൊയിലില്‍ താഴെ സ്വകാര്യ ക്ലീനിക്കിന് മുന്‍വശം ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു അപകടം. ഉള്ളിയേരി കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസ്സ് ഡ്രൈവറായിരുന്നു ആദര്‍ശ്. ബസ് സര്‍വ്വീസ് അവസാനിപ്പിച്ചശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു.

Exit mobile version