
newsdesk
കോഴിക്കോട് : തദ്ദേശ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ തുടങ്ങി. 38 വാർഡുകളിലാണ് വോട്ടെണ്ണൽ പുരോഗമിക്കുന്നത്. വോട്ടെണ്ണൽ ആരംഭിച്ച് ആദ്യം മുതൽ യുഡിഎഫാണ് ലീഡ് ചെയ്യുന്നത്.
ലീഗിന്റെ ഉരുക്കകോട്ടയായ കുറ്റിച്ചിറ വാര്‍ഡില്‍ ലീഡ് നില ഉയര്‍ത്താനാകാതെ ലീഗിന്റെ വിജയം. 436 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫര്‍സീന അറയ്ക്കലിന്റെ ജയം. കഴിഞ്ഞ തവണ ഫാത്തിമ തഹ്ലിയ 2073 വോട്ടിന്റെ ഭൂരിപക്ഷം ഇത്തവണ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് നേടനായില്ല.
അതേസമയം, ലീഡ് നില കുറഞ്ഞത് പരിശോധിക്കുമെന്ന് ലീഗ് നേതൃത്വം പറത്തു.വോട്ടിങ്ങ് ശതമാനം കുറഞ്ഞതാണ് ഭൂരിപക്ഷം കുറയാന്‍ കാരണമെന്നാണ് ലീഗിന്റെ വിലയിരുത്തല്‍.
ഫര്‍സീന അറക്കല്‍ 2681 വോട്ട് നേടി. എല്‍ഡിഎഫിന്റെ ടി.ടി.ജംഷീന 2275 വോട്ടാണ് നേടിയത്. ബിജെപി സ്ഥാനാര്‍ഥി ജീന കെ 204 വോട്ട് നേടി.
കൊച്ചി കോര്‍പറേഷനിലെ അയ്യപ്പന്‍കാവ് വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. ഫാത്തിക തെഹ്ലിയ ,ദീപക് ജോയ് എന്നിവര്‍ നിയമസഭയിലേക്ക് വന്നതോടെയാണ് ഇവിടെ തിരഞ്ഞെടുപ്പ് നടന്നത്.
ചിറ്റൂര്‍ തത്തമംഗലം മുനിസിപ്പാലിറ്റിയില്‍ എല്‍ഡിഎഫിനും യുഡിഎഫിനും 433 വോട്ട് നേടിയതോടെ എല്‍ഡിഎഫിന്റെ വി തുളസീധരന്‍ നറുക്കെടുപ്പിലൂടെ വിജയിച്ചു.
ഇടുക്കി മുട്ടം പഞ്ചായത്ത് ഒമ്പതാം വാര്‍ഡ് എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫ് സ്ഥാനാര്‍ത്ഥി എല്‍സമ്മ ടോം ആണ് വിജയിച്ചത്. പാലക്കാട് പട്ടഞ്ചേരി പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. 18 വോട്ടിന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ബിന്ദു കുമാരി വിജയിച്ചു.
