Site icon CTV Online

“വീണ്ടും കാണാം” ; വേദനയായി സുബിയുടെ ഫേസ്ബുക്ക് പേജിലെ അവസാന പോസ്റ്റ്

WebDesk

വേദനയായി സുബി സുരേഷിൻ്റെ ഫേസ്ബുക്ക് പേജിലെ അവസാന പോസ്റ്റ്. പേജ് അഡ്‌മിൻ പങ്കുവച്ച പോസ്റ്റ് വൈകാരികതയുടെ ഒത്തുചേരലായി മാറിയിരിക്കുകയാണ്. സുബിയുടെ മരണത്തിനു ശേഷം പങ്കുവച്ച പോസ്റ്റാണ് ഇതെന്നാണ് സൂചന. സുബിയുടെ ഒരു ചിത്രത്തിനൊപ്പം ‘ഓരോ പുതിയ തുടക്കവുമുണ്ടാവുന്നത് മറ്റേതെങ്കിലും തുടക്കത്തിൻ്റെ അവസാനത്തിൽ നിന്നാണ്. വീണ്ടും കാണാം, നന്ദി’ എന്നാണ് പോസ്റ്റ്.
കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് രാവിലെ 10 മണിയോടെ കൊച്ചി രാജഗിരി ആശുപത്രിയിൽ വച്ചായിരുന്നു സുബി സുരേഷിൻ്റെ അന്ത്യം. മലയാളത്തിലെ അറിയപ്പെടുന്ന കോമഡി ആർട്ടിസ്റ്റ് ആയിരുന്നു.

Exit mobile version