
വാലിഡ് യു.എ.ഇ റെസിഡൻസി വിസ ഉള്ള , യു.എ.ഇയിൽ നിന്നും രണ്ട് ഡോസ് കോവിഡ് വാക്‌സിൻ സ്വീകരിച്ചിട്ടുള്ള ഇന്ത്യക്കാർക്ക് ഓഗസ്റ്റ് 5 മുതൽ യുഎ ഇ യിലേക്ക് പ്രവേശനം നൽകാൻ എൻ സി ഇ എം എ യും ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയും തീരുമാനിച്ചു, ട്വിറ്റ്വറിലൂടെയാണ്, ഇ കാര്യം മന്ത്രാലയം വ്യകതമാക്കിയത്.
രണ്ടാം ഡോസ് വാക്സിൻ എടുത്ത് 14 ദിവസം കഴിഞ്ഞവർക്കാണ് പ്രവേശനം അനുവദിക്കുക. 48 മണിക്കൂറിനുള്ളിലുള്ള ആർ ടി പി സി ആർ സെര്ടിഫിക്കറ്റ് കയ്യിൽ കരുതണം, എയർപോർട്ടിൽ വെച്ച് റാപിഡ് കോവിഡ് ടെസ്റ്റ് കൂടെ നടത്തണം,വിമാന കമ്പനികൾക്ക് പ്രത്യക മാനദണ്ഡങ്ങൾ മന്ത്രാലയം ഉടൻ പുറത്തിറക്കും ഏറെ പ്രവാസികൾക്ക് ആശ്വാസകരമായ വാര്ത്തയാണ് പുറത്തു വരുന്നത്, ഏപ്രിൽ 24 നു ആണ് വിമാനങ്ങൾ സെർവിസുകൾ റദ്ധാക്കിയത്.
വാക്‌സിൻ എടുക്കാത്ത ഡോക്ടർസ് , നഴ്സ് , ടെക്നീഷ്യൻസ് കൂടാതെ സ്കൂൾ , കോളജ് , ഇൻസ്റ്റിറ്റ്യൂട്ട്സ് എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നവർക്കും യാത്ര ചെയ്യാൻ അനുമതി നൽകിയേക്കും
