
newsdesk
വളയം: വളയത്ത് നിര്മാണത്തിലിരുന്ന വീടിന്റെ സണ്ഷെയ്ഡ് തകര്ന്ന് രണ്ട് മരണം. നിര്മാണ തൊഴിലാളികളായ ആലിശ്ശേരിക്കണ്ടി വിഷ്ണു (29 ), കൊടക്കാട് നവജിത്ത് (35 ) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച്ച രാവിലെ 10 മണിയോടെയാണ് സംഭവം.
അപകടത്തില് തൊഴിലാളികളായ ലിജേഷ്, രജിന് എന്നിവര്ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ കോഴിക്കോട് മെഡിക്കല് കോളേജിലേക്ക് മാറ്റി.
കുറ്റിക്കാട് കൊമ്മോട്ട് പൊയില് ശ്രീബേഷിന്റെ നിര്മാണത്തിലിരുന്ന വീടിന്റെ സണ്ഷെയ്ഡ് വാര്പ്പിന്റെ കോണ്ക്രീറ്റ് സ്ലാബ് ആണ് അടര്ന്ന് വീണത്. വലിയ ശബ്ദം കേട്ട് ഓടിവന്ന നാട്ടുകാരാണ് കോണ്ക്രീറ്റ് സ്ലാബിന് അടിയില്പ്പെട്ട തൊഴിലാളികളെ രക്ഷിച്ച് ആശുപത്രിയില് എത്തിച്ചത്. വളയം പോലീസ് സ്ഥലത്തെത്തിയിരുന്നു.
