റെയിൽവേ സ്റ്റേഷനിൽ നിന്നും ബൈക്ക് മോഷണം, ശേഷം ആ ബൈക്കിൽ മാല പിടിച്ചുപറി; തിരുവന്തപുരം സ്വദേശികൾക്ക് പിടിവീണു; ഇരുവരും മുന്‍പ് നിരവധി കേസുകളില്‍ പ്രതികളാണെന്ന് പൊലീസ് അറിയിച്ചു

ആലപ്പുഴ: ബൈക്കില്‍ സഞ്ചരിച്ച് മാലമോഷ്ടിച്ച പ്രതികള്‍ പിടിയില്‍. മാരാരിക്കുളം വടക്ക് പഞ്ചായത്ത് ശാരി നിവാസില്‍ ശോഭനയുടെ ഒന്നര പവന്റെ സ്വര്‍ണമാല കവര്‍ന്ന കേസില്‍ തിരുവനന്തപുരം ശംഖുമുഖം രാജീവ് നഗറില്‍ അനൂപ് ആന്റണി (28), തിരുവനന്തപുരം പൂങ്കളം ഐശ്വര്യയില്‍ അരുണ്‍ (37) എന്നിവരാണ് പിടിയിലായത്. മാരാരിക്കുളം റെയില്‍വേസ്റ്റേഷന് സമീപം വെച്ചിരുന്ന ബൈക്ക് മോഷ്ടിച്ച പ്രതികള്‍ ഇതില്‍ സഞ്ചരിച്ചാണ് സ്വര്‍ണമാല കവര്‍ന്നത്. ഇരുവരും മുന്‍പ് നിരവധി കേസുകളില്‍ പ്രതികളാണെന്ന് പൊലീസ് അറിയിച്ചു.

error: Content is protected !!