Site icon CTV Online

വിവാഹിതരായ രണ്ടു വിദ്യാർഥിനികളെ കാണാതായി

Web Desk

സഹപാഠികളായ രണ്ടു യുവതികളെ ദുരൂഹസാഹചര്യത്തില്‍ കാണാതായി. കുണ്ടറ പെരുമ്പുഴ സ്വദേശിനി രശ്മി (21)ഉമയനല്ലൂര്‍ വാഴപ്പിള്ളി സ്വദേശിനി അസിയ (18) എന്നിവരെയാണ് കാണാതായത്. കൊല്ലത്ത് സ്വകാര്യസ്ഥാപനത്തില്‍ ഫാഷന്‍ ഡിസൈനിങ് പഠിക്കുകയാണ് ഇരുവരും.പഠിക്കുന്ന സ്ഥാപനത്തിലേക്കെന്നു പറഞ്ഞാണ് 23-ന് രാവിലെ ഒന്‍പതോടെ ഇരുവരും വീട്ടില്‍നിന്നിറങ്ങിയത്.

കുണ്ടറയില്‍ നിന്നുവരുന്ന കുട്ടി കൊട്ടിയത്ത് എത്തിയശേഷം രണ്ടുപേരും ചേര്‍ന്നാണ് പതിവായി കൊല്ലത്തേക്ക് പോയിരുന്നത്. എന്നും ആറുമണിയോടെ വീട്ടില്‍ മടങ്ങിയെത്താറുള്ളതുമാണ്. ശനിയാഴ്ച ഏറെ വൈകിയും വീട്ടിലെത്താത്തതിനെ തുടർന്ന് വീട്ടുകാര്‍ കൊട്ടിയം പോലീസില്‍ പരാതി നല്‍കി. രാത്രിതന്നെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ചു. ഇരുവരുടെയും മൊബൈല്‍ ഫോണുകള്‍ സ്വിച്ച്‌ ഓഫ് ചെയ്തനിലയിലാണ്.

Exit mobile version