Site icon CTV Online

ഉത്തരേന്ത്യയില്‍ തക്കാളിയുടെ വില റെക്കോര്‍ഡ് ഉയരത്തില്‍

WebDesk

ഉത്തരാഖണ്ഡിലെ ഗംഗോത്രിധാമില്‍ കിലോയ്ക്ക് 250 രൂപയാണ് തക്കാളിയുടെ വില. ഉത്തരകാശിയില്‍ വിവിധ സ്ഥലങ്ങളില്‍ 180 മുതല്‍ 200 രൂപ വരെയാണ് തക്കാളിക്ക് വില. ഗംഗോത്രി, യമുനോത്രി എന്നിവിടങ്ങളില്‍ 200 മുതല്‍ 250 രൂപവരെയും വിലയുണ്ട്.
കാലാവസ്ഥയിലുണ്ടായ മാറ്റവും കനത്ത മഴ പെയ്തതുമൂലം വിതരണത്തിലുണ്ടായ പ്രശ്‌നങ്ങളും കഴിഞ്ഞ മാസങ്ങളിലെ അത്യുഷ്ണവുമെല്ലാം തക്കാളിയുടെ വില അഞ്ചിരട്ടിയില്‍ അധികമായി ഉയരാന്‍ കാരണമായി.
ഡല്‍ഹിയില്‍ കിലോയ്ക്ക് 140 രൂപയാണ് തക്കാളിയുടെ വില. ഇവിടെയും കനത്ത മഴ കാരണം വിതരണ മേഖലയിലുണ്ടായ തടസങ്ങളാണ് വിലക്കയറ്റത്തിന് കാരണമായി പറയുന്നത്. ചെന്നൈയിലും 100 മുതല്‍ 130 രൂപ വരെ ഒരു കിലോ തക്കാളിക്ക് വിലയുണ്ട്. ബംഗളുരുവിലെ വ്യാപാരികളും 101 രൂപ മുതല്‍ 121 രൂപ വരെ വില കൂടി.

Exit mobile version