Site icon CTV Online

മാനന്തവാടിയിൽ 252 ലിറ്റർ മാഹി മദ്യവുമായി രണ്ട് പേരെ പിടികൂടി

മാനന്തവാടി : മാനന്തവാടിയിൽ 252 ലിറ്റർ മാഹി മദ്യവുമായി രണ്ട് പേരെ പിടികൂടി. കസബ സ്വദേശി ജ്യോതിഷ്‌ ബാബു(37 വയസ്), പുൽപ്പള്ളി സ്വദേശി അജിത്ത്.വി.റ്റി (28 വയസ്) എന്നിവരാണ് പിടിയിലായത്. മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ സജിത്ത് ചന്ദ്രന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് മദ്യ ശേഖരം പിടികൂടിയത്.

പ്രിവന്റീവ് ഓഫീസർമാരായ അരുൺ പ്രസാദ്.ഇ, അനൂപ്.ഇ, സിവിൽ എക്സൈസ് ഓഫീസർ സനൂപ്.കെ.എസ്, വനിത സിവിൽ എക്സൈസ് ഓഫീസർ അമാന ഷെറിൻ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ഷിംജിത്ത്.പി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Exit mobile version