Site icon CTV Online

തൃശൂര്‍ ചേറ്റുവയില്‍ 3,600 ലിറ്റര്‍ മദ്യവേട്ട; 2 പേര്‍ പൊലീസ് കസ്റ്റഡിയില്‍

Web Desk

ഓണം ആഘോഷങ്ങളോടനുബന്ധിച്ച് ചില്ലറവില്‍പ്പനയ്ക്കായി മാഹിയില്‍ നിന്നും കൊണ്ടുവന്ന 50 ലക്ഷം രൂപ വിലമതിക്കുന്ന അനധികൃത വിദേശ മദ്യവുമായി രണ്ട് യുവാക്കള്‍ പിടിയില്‍. 3600 ലിറ്റര്‍ മദ്യമാണ് പിടികൂടിയിരിക്കുന്നത്. കഴക്കൂട്ടം സ്വദേശി കൃഷ്ണ പ്രകാശ് , കല്ലുവാതുക്കല്‍ സജി എന്നിവര്‍ ആണ് പിടിയിലായത്. വിവിധ ബ്രാന്റുകളിലുള്ള 3,600 ലിറ്റര്‍ അനധികൃത വിദേശമദ്യം, വാഹനം എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. എറണാകുളം, ആലപ്പുഴ ജില്ലകളിലേക്കാണ് പ്രതികള്‍ മദ്യം കടത്താനിരുന്നത്.

Exit mobile version