Site icon CTV Online

നടന്‍ ആര്യയെന്ന പേരിൽ യുവതിക്ക് വിവാഹവാഗ്ദാനം; രണ്ട് പേർ പിടിയിൽ

Web Desk

നടന്‍ ആര്യയെന്ന വ്യാജേന ശ്രീലങ്കന്‍ യുവതിയെ കബളിപ്പിച്ച യുവാക്കള്‍ ചെന്നൈയില്‍ അറസ്റ്റില്‍. യുവതിയെ പറ്റിച്ച്‌ ലക്ഷങ്ങള്‍ തട്ടിയ കേസിലാണ് മുഹമ്മദ് അര്‍മാന്‍, മുഹമ്മദ് ഹുസൈന്‍ എന്നിവരെ അറസ്റ്റ് ചെയ്തത്. ജര്‍മനിയില്‍ താമസിക്കുന്ന ശ്രീലങ്കന്‍ തമിഴ് യുവതിയെ സമൂഹമാധ്യമത്തില്‍ ആര്യയായി ചമഞ്ഞ് പരിചയപ്പെടുകയും വിവാഹ വാഗ്ദാനം നല്‍കുകയും ചെയ്ത ശേഷം 70 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്നാണ് കേസ്. നടന്‍ ആര്യ വിവാഹ വാഗ്ദാനം നല്‍കി തന്നെ പറ്റിച്ചു എന്ന് ആരോപിച്ച്‌ യുവതി സെന്‍ട്രല്‍ ക്രൈംബ്രാഞ്ചിന് പരാതി നല്‍കിയിരുന്നു.

തുടര്‍ന്ന് നടനെ വിളിച്ചുവരുത്തിയ പൊലീസ് വിശദാംശങ്ങള്‍ തേടിയിരുന്നു. എന്നാല്‍ കേസില്‍ നിരപരാധിയാണെന്നും തനിക്ക് ഇതേകുറിച്ച്‌ ഒന്നും അറിയില്ലെന്നും ആയിരുന്നു ആര്യയുടെ മൊഴി. ഇതോടെയാണ് യുവതിയെ ബന്ധപ്പെട്ട ഫോണ്‍ കേന്ദ്രീകരിച്ച്‌ അന്വേഷണം ആരംഭിച്ചത്.

Exit mobile version