
Web Desk
തിരുവനന്തപുരം മെഡിക്കൽ കോളജിൽ അവയവ മാറ്റത്തിനിടെ രോഗി മരിച്ച സംഭവത്തിൽ ഗുരുതര വീഴ്ചയെന്ന് റിപ്പോർട്ട്. നെഫ്രോളജി വകുപ്പ് മേധാവി ചുമതലകളിൽ വീഴ്ച വരുത്തിയതായി റിപ്പോർട്ടിൽ പരാമർശമുണ്ട്. വീഴ്ച വരുത്തിയവർക്കെതിരെ അച്ചടക്ക നടപടിയ്ക്ക് ശുപാർശ ചെയ്യുന്ന റിപ്പോർട്ട് അഡീഷണൽ ചീഫ് സെക്രട്ടറി ആരോഗ്യവകുപ്പിന് കൈമാറി.രോഗി മരിച്ച സംഭവത്തിൽ വീഴ്ച ആശുപത്രിയ്ക്ക് തന്നെയാണെന്ന് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കണ്ടെത്തി. ഇത്തരത്തിലുള്ള റിപ്പോർട്ടാണ് ആരോഗ്യവകുപ്പിന് നൽകിയിരിക്കുന്നത്. ശസ്ത്രക്രിയ തുടങ്ങാനുള്ള നിർദ്ദേശം നൽകാൻ നെഫ്രോളജി വകുപ്പ് മേധാവി വൈകി. അവയവ മാറ്റ ഏജൻസി കോർഡിനേറ്റർമാർ സ്ഥലത്തുണ്ടായിരുന്നില്ല എന്നതും റിപ്പോർട്ടിലുണ്ട്. വീഴ്ച വരുത്തിയവർക്കെതിരെ അച്ചടക്ക നടപടിയ്ക്ക് ശുപാർശ ചെയ്തിരിക്കുകയാണ്. ശസ്ത്രക്രിയ വൈകിയതാണ് രോഗിയുടെ മരണത്തിനു കാരണമായതെന്ന് കണ്ടെത്താനായില്ല എന്നും റിപ്പോർട്ടിലുണ്ട്.
