ട്രൂകോളർ സേവനങ്ങൾ ഇനി ഐഫോണിലും

മിക്ക ആൾക്കാരും ഫോണിൽ ഉപയോ​ഗിക്കുന്ന കോളർ ഐഡി ആപ്ലിക്കേഷനാണ് ‘ട്രൂകോളർ.’ ആരാണ് വിളിക്കുന്നതെന്നറിയാൻ ഫോൺ എടുക്കാതെ തന്നെ ആ ആപ്പുവഴി അറിയാൻ സാധിക്കും. എന്നാൽ ഇത് ആൻഡ്രോയ്‌ഡ് ഫോണുകളിലെ പോലെ ഐഫോണിൽ ഉപയോ​ഗിക്കാൻ സധിക്കില്ലായിരുന്നു. ഇപ്പോഴിതാ ഏറെ കാത്തിരുന്ന ഫീച്ചർ ഐഫോണുകളിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് കമ്പനി.

സേവ് ചെയ്യാത്ത നമ്പരുകളിൽ നിന്നു വരുന്ന കോളുകൾ തത്സമയം അറിയാൻ സാധിക്കുന്ന ഫീച്ചറാണ് ലൈവ് കോളർ ഐഡി. ഇതുവരെ ഐഫോണുകളിൽ ഫീച്ചർ ലഭ്യമായിരുന്നില്ല. ട്രൂകോളർ ആപ്ലിക്കേഷൻ തുറന്ന ശേഷം നമ്പർ സെർച്ച് ചെയ്താൽ മാത്രമായിരുന്നു നമ്പർ കണ്ടെത്താൻ സാധിച്ചിരുന്നത്. ആൻഡ്രോയിഡിൽ ലഭ്യമായിരുന്ന സേവനം ആപ്പിളിലും അനുവദിക്കണമെന്ന് വളരെക്കാലമായുള്ള ഉപയോക്താക്കളുടെ ആവശ്യമായിരുന്നു.

ഐഒഎസ് 18-ൽ സേവനം ലഭ്യമാകുമെന്നാണ് വിവരം. ഐഒഎസ് 18 ന്റെ പുതിയ എപിഐ‍ കോള്‍ സ്‌ക്രീനിന് മുകളില്‍ ഓവര്‍ലേ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കുന്നു. ഇത് ട്രൂകോളർ പോലുള്ള ഡവലപ്പർമാരെ അവരുടെ സെർവറുകളിൽ നിന്ന് വിവരങ്ങൾ നേടാനും ഇൻകമിങ് കോളുകൾക്ക് ലൈവ് കോളർ ഐഡി പ്രദര്‍ശിപ്പിക്കാനും അവസരം നൽകുന്നു. ട്രൂകോളർ സിഇഒ അലൻ മാമെഡിയാണ് ഇക്കാര്യം അടുത്തിടെ ഒരു എക്‌സ് പോസ്റ്റിലൂടെ ഉപഭോക്താക്കളെ അറിയിച്ചത്.

“കഴിഞ്ഞ രണ്ടു വര്‍ഷമായി ട്രൂകോളര്‍ നന്നായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും, ഇത്തവണ ട്രു കോളറിന്റെ പ്രവര്‍ത്തനം നിങ്ങള്‍ പ്രതീക്ഷിക്കുന്ന പോലെ തന്നെയായിരിക്കും,” എന്ന് മമേദി എക്സിലൂടെ അറിയിച്ചിരുന്നു.

error: Content is protected !!