Site icon CTV Online

വിദ്യാര്‍ഥികള്‍ക്ക് യാത്രാസൗകര്യം; മന്ത്രിമാരുടെ ചര്‍ച്ച ഇന്ന്

Web Desk

നവംബര്‍ ഒന്നിന് സ്‌കൂള്‍ തുറക്കുന്നതിന്‌ മുന്‍പ്‌ വിദ്യാര്‍ഥികള്‍ക്ക് യാത്ര സൗകര്യം ഉറപ്പുവരുത്താനായി ഗതാഗത മന്ത്രി ആന്‍റണി രാജുവുമായി ഇന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ചര്‍ച്ച നടത്തും. വൈകുനേരം അഞ്ച്‌ മണിക്കാണ് ചര്‍ച്ച. കെഎസ്‌ആര്‍ടിസിയുടെ പ്രത്യേക ബസുകള്‍ ബോണ്ട് സര്‍വീസ് മാതൃകയില്‍ ഏര്‍പ്പെടുത്താനാണ് സർക്കാർ തീരുമാനം. വിദ്യാര്‍ഥികള്‍ക്കുള്ള കണ്‍സഷന്‍ നിരക്ക് സംബന്ധിച്ചും ഇന്നത്തെ യോ​ഗത്തില്‍ തീരുമാനമുണ്ടാകും.

ഗതാഗത-വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കേണ്ടതിനാൽ ഒരു സീറ്റിൽ ഒരു കുട്ടി എന്ന കണക്കിലാകും യാത്രാസൗകര്യം ഒരുക്കേണ്ടത്. അതിനാൽ സ്‌കൂൾ ബസുകൾ മാത്രം പോരാത്ത സാഹചര്യമാണ്. ഇത് മുൻകൂട്ടി കണ്ടാണ് സ്‌കൂളുകൾ കെഎസ്ആർടിസിയുടെ സഹായം തേടിയിട്ടുള്ളത്. ഒക്ടോബർ 20നകം സ്‌കൂൾ വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നാണ് സർക്കാർ നിർദേശം.

Exit mobile version