Site icon CTV Online

ചെന്നൈയിൽനിന്ന് കേരളത്തിലേക്കുള്ള മൂന്നുതീവണ്ടികൾ റദ്ദാക്കി

Web Desk

ആർക്കോണം കാട്പാടി റെയിൽവേ സെക്‌ഷനിൽ മുകുന്ദരായപുരം-തിരുവലം ഭാഗത്ത് റെയിൽവേ പാലത്തിന് കേടുപാട് സംഭവിച്ചതിനാൽ ചെന്നൈയിൽനിന്ന് വെള്ളിയാഴ്ച കേരളത്തിലേക്ക് പുറപ്പെടേണ്ട മൂന്ന് തീവണ്ടികൾ റദ്ദാക്കി. മംഗളൂരു എക്സ്പ്രസ് (12685), തിരുവനന്തപുരം എക്സ്പ്രസ് (12695), മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് (22637) എന്നീ വണ്ടികളാണ് റദ്ദാക്കിയത്.
ശനിയാഴ്ച മംഗളൂരുവിൽനിന്ന് ചെന്നൈയിലേക്കുള്ള ചെന്നൈ എക്സ്പ്രസ് (12686), ആലപ്പുഴയിൽ നിന്നുള്ള ആലപ്പി എക്സ്പ്രസ് (22640) എന്നീ തീവണ്ടികളും റദ്ദാക്കി. കേരളത്തിലേക്കും തിരിച്ച് ചെന്നൈയിലേക്കുമുള്ള മറ്റുതീവണ്ടി സർവീസുകളെക്കുറിച്ചും അനശ്ചിതത്വം നിലനിൽക്കുന്നുണ്ട്. അപ്രതീക്ഷിതമായ തീവണ്ടി റദ്ദാക്കൽ ക്രിസ്മസ് അവധിക്ക് പോകുന്ന യാത്രക്കാരെ സാരമായി ബാധിക്കും.

Exit mobile version