Site icon CTV Online

വർക്കലയിൽ റെയിൽവേ പാളം മുറിച്ച് കടക്കുന്നതിനിട ട്രെയിൻ തട്ടി യുവാവ് മരിച്ചു

വർക്കലയിൽ ട്രെയിൻ തട്ടി യുവാവ് മരിച്ചു. മണമ്പൂർ ശങ്കരൻമുക്ക് സ്വദേശി വൈശാഖ് 36 ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 1. 25 ന് കൊല്ലം ഭാഗത്തേക്ക് പോയ കൊച്ചുവേളി – യശ്വന്തപൂർ എക്സ്പ്രസ് തട്ടിയാണ് അപകടം ഉണ്ടായത്.

റെയിൽവേ പാളം മുറിച്ച് കടക്കുന്നതിനിടയിലാവാം അപകടമെന്നാണ് പൊലീസ് നിഗമനം. മൃതദേഹം വർക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Exit mobile version