
newsdesk
തിരുവനന്തപുരം∙ കോവളം വണ്ടിത്തടം മൃഗാശുപത്രിക്കു സമീപം വടക്കേവിള വർണം റോഡിൽ വാടക വീട്ടിൽ അമ്മായിയമ്മയെയും മരുമകനെയും മരിച്ച നിലയിൽ കണ്ടെത്തി. ശ്യാമള (76), സാബു ലാൽ (50) എന്നിവരാണ് മരിച്ചത്. രാവിലെ ഏഴരയോടെ ജോലിക്കാരി വീട്ടിലെത്തിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
തൂങ്ങിനിൽക്കുന്ന നിലയിലായിരുന്നു സാബു ലാലിന്റെ മൃതദേഹം. ശ്യാമള നിലത്ത് മരിച്ചു കിടക്കുകയായിരുന്നു. ഇവർ വിഷം കഴിച്ചിരുന്നതായാണ് പ്രാഥമിക വിവരം. സാബുലാലിന്റെ ഭാര്യ ഒരു മാസം മുൻപ് മരിച്ചിരുന്നു. അർബുദബാധിതയായി ഒരു വർഷത്തോളം ചികിത്സയിൽ കഴിഞ്ഞ ശേഷമായിരുന്നു ഇവരുടെ മരണം. ഇതിനു ശേഷം സാബു ലാലും ശ്യാമളയും കടുത്ത വിഷമത്തിലായിരുന്നുവെന്ന് പറയുന്നു.