Site icon CTV Online

കൂടരഞ്ഞി, ആനക്കല്ലുംപാറ ജംക്‌ഷനിൽ വീണ്ടും അപകടം

കൂടരഞ്ഞി ∙ കക്കാടംപൊയിൽ റോഡിലെ ആനക്കല്ലുംപാറ ജംക്‌ഷനിലെ സ്ഥിരം അപകട മേഖലയിൽ വീണ്ടും ബൈക്ക് അപകടം. വിനോദസഞ്ചാരികളായ പുതുപ്പാടി പാണക്കൽ അതിധിൻ (19), കണ്ണൂർകിഴക്കം വാളുവെട്ടിക്കൽ ജോയൽ (23) എന്നിവർക്കാണ് സാരമായ പരുക്ക്.

കക്കാടംപൊയിലിൽ നിന്ന് കുത്തനെ ഇറക്കം ഇറങ്ങി വരുമ്പോൾ കോട്ടയം വളവ് കഴിഞ്ഞുള്ള ഭാഗത്താണ് അപകടം. ഇവിടെ കഴിഞ്ഞ 6 മാസത്തിനിടെ 11 അപകടങ്ങളുണ്ടായി. 4 പേർ മരിച്ചു, 30 പേർക്ക് പരുക്കേറ്റു. സ്ഥല പരിചയം ഇല്ലാത്ത വിനോദ സഞ്ചാരികളാണ് അപകടത്തിൽ പെടുന്നത്. മലയോര ഹൈവേയുടെ അവസാന ഭാഗമാണിത്.

Exit mobile version