മഴ അവധി ആഘോഷിക്കാൻ കുട്ടികൾക്കൊപ്പം പോവാൻ ഉള്ള പ്ലാൻ വേണ്ട ; കനത്ത മഴയെ തുടർന്ന് ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു

കോഴിക്കോട്: കനത്ത മഴ കാരണം ഇന്ന് (ബുധനാഴ്ച) കോഴിക്കോട് ജില്ലയില്‍ ജില്ലാ ടൂറിസം പ്രൊമോഷന്‍ കമ്മിറ്റിയുടെ (ഡിടിപിസി) കീഴിലുള്ള ഒരു വിനോദസഞ്ചാര കേന്ദ്രവും പ്രവര്‍ത്തിക്കില്ല.

കാപ്പാട്, കോഴിക്കോട് സരോവരം, ഭട്ട് റോഡ് ബീച്ച്, കാപ്പാട്, വടകര സാന്‍ഡ്ബാങ്ക്‌സ്, അരീപ്പാറ ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങള്‍ക്ക് ഇന്ന് അവധി ആയിരിക്കും.

error: Content is protected !!