Site icon CTV Online

കിലോ 45 രൂപ,ടൂറിസ്റ്റ് ബസുകള്‍ തൂക്കിവില്‍ക്കാനിട്ട് ഉടമ

Web Desk

കൊച്ചിയിൽ ആഡംബര ടൂറിസ്റ്റ് ബസുകള്‍ തൂക്കിവില്‍ക്കാനിട്ട് ഉടമ. കിലോ 45 രൂപ നിരക്കിലാണ് ബസ് വില്‍പ്പന.റോയല്‍ ട്രാവല്‍സ് ഉടമ റോയ്സണ്‍ ജോസഫാണ് ഇങ്ങനെ തന്റെ ബസുകള്‍ വില്‍ക്കാനിട്ടിരിക്കുന്നത്.വായ്പ കുടിശിക താങ്ങാനാകാതെ 20 ബസുകളില്‍ പത്തെണ്ണം ഇതിനകം വിറ്റു.

മാറിമറിയുന്ന കോവിഡ് നിയന്ത്രണങ്ങള്‍ വഴിമുട്ടിച്ചെന്നും റോയ്സണ്‍ പറയുന്നു.ബസ് വിറ്റിട്ടും വേണം അരി വാങ്ങാന്‍.പൊലീസും ഫിനാന്‍സുകാരും ഒരേപോലെ ബുദ്ധിമുട്ടിക്കുന്നെന്നും റോയ്സണ്‍ പറയുന്നു.
ടൂറിസ്റ്റ് ബസ് ഉടമകളുടെ സംഘടനയായ കോണ്‍ട്രാക്‌സ് കാരിയേജ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ വിൽപന പോസ്റ്റ് ഷെയര്‍ ചെയ്തിട്ടുമുണ്ട്.

Exit mobile version