n
newsdesk
തിരുവനന്തപുരം: സംസ്ഥാനത്ത് ഏഴ് ദിവസം വരെ ശക്തമായ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ജൂൺ രണ്ടുവരെ കേരളത്തിൽ ശക്തമായ മഴ തുടരുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം എല്ലാ ജില്ലകളിലും ശരാശരിയിൽ കൂടുതൽ മഴ ലഭിച്ചു.കൊച്ചി,തിരുവനന്തപുരം നഗരങ്ങൾ വെള്ളത്തിൽ മുങ്ങി. തലസ്ഥാനത്ത് ഒന്നര മണിക്കൂറിൽ 52 മില്ലി മീറ്ററും നോർത്ത് പറവൂറിൽ രണ്ടു മണിക്കൂറിൽ 94 മില്ലി മീറ്ററും മഴ പെയ്തു. കളമശേരിയിൽ ഒരു മണിക്കൂറിൽ 60 മില്ലീ മീറ്ററും കണ്ണൂർ ചേരുവഞ്ചേരിയിൽ അര മണിക്കൂറിൽ 61 മില്ലി മീറ്ററും പെയ്തു.
മിന്നൽ പ്രളയത്തിന് സാദ്ധ്യതമിന്നൽ പ്രളയമുണ്ടാകാം. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലാവും. കൂമ്പാര മേഘങ്ങൾ രൂപപ്പെട്ട് മേഘവിസ്ഫോടനം സംഭവിക്കാം. ഉരുൾപൊട്ടലും മണ്ണിടിച്ചിലും കൂടും.
