Site icon CTV Online

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; ടിക് ടോക് താരം അറസ്റ്റില്‍

Web Desk

ടിക് ടോക് വീഡിയോയിലൂടെ ശ്രദ്ധേയനായ അമ്പിളിയെന്ന വിഘ്‌നേഷ് കൃഷ്ണ പീഡനക്കേസില്‍ അറസ്റ്റില്‍. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലാണ് 19 കാരനായ വിഘ്‌നേഷ് പിടിയിലായത്.

വടക്കാഞ്ചേരി കുമ്പളങ്ങാട്ട് പള്ളിയത്ത് പറമ്പിലാണ് വിഘ്‌നേഷിന്റെ വീട്. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി പരിസരത്തുനിന്ന് യുവാവിനെ അറസ്റ്റ് ചെയ്തത്. ഫോണിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നു.

സി.ഐ. എം.കെ. മുരളിയുടെ നിര്‍ദേശപ്രകാരം എസ്.ഐ. ഉദയകമാര്‍, സി.പി.ഒമാരായ അസില്‍, സജീവ് എന്നിവരാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Exit mobile version