Site icon CTV Online

തുറമുഖം പ്രൊഡ്യൂസർ സുകുമാർ തെക്കേപ്പാട്ട് നിർമിക്കുന്ന പുതുമുഖങ്ങളുടെ ‘തുരുത്ത്‌’; ടൈറ്റിൽ അനൗൺസ്മെന്റ്‌ ട്രെയിലർ പുറത്തിറങ്ങി

സിനിമയുടെ പോസ്റ്റർ റിലീസ് ചെയ്യുക എന്ന പരമ്പരാഗത സമീപനത്തിന് പകരം നാല് മിനിറ്റ് ദൈർഖ്യമുള്ള ട്രെയിലർ റിലീസ് ചെയ്താണ് തുറമുഖത്തിന് ശേഷം സുകുമാർ തെക്കേപ്പാട്ട് നിർമിക്കുന്ന ‘തുരുത്ത്‌’ സിനിമയുടെ ടൈറ്റിൽ എത്തിയത് . ഹബീബ് മുഹമ്മദ്‌ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഹബീബ് മുഹമ്മദും ടോണി ജോയ് മണവാളനും ചേർന്നൊരുക്കുന്നു. മദ്യം വാറ്റുന്ന ഒരു സാങ്കൽപ്പിക ദ്വീപിൽ നടക്കുന്ന സംഭവങ്ങളെ ചുറ്റിപ്പറ്റിയുള്ളതാണ് സിനിമ. വളരെക്കാലമായി കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലത്ത പ്രാദേശിക നിവാസികളുടെ സിസ്റ്റത്തിനെതിരായ പോരാട്ടത്തിന്റെ കഥയാണ് സിനിമ പറയുന്നത് . അവരുടെ പ്രാഥമിക വരുമാന മാർഗ്ഗങ്ങൾ തകർക്കാൻ ചില കോണുകളിൽ നിന്നുള്ള ശ്രമങ്ങളെ തുടർന്നാണ് നിർണ്ണായക സംഭവങ്ങൾ നടക്കുന്നത്. പുതുമുഖങ്ങളായ സഞ്ജു പ്രഭാകർ, ശ്രീനാഥ് ഗോപിനാഥ്, മഹേന്ദ്ര മോഹൻ എന്നിവർ പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നതിനൊപ്പം മറ്റു പ്രമുഖ താരങ്ങളും പ്രധാന വേഷത്തിൽ എത്തും.

സിനിമയിൽ നിന്ന് എന്താണ് പ്രതീക്ഷിക്കേണ്ടതെന്ന് അനൗൺസ്മെന്റ്‌ ട്രെയിലർ കാണുമ്പോൾ പ്രേക്ഷകർക്ക് മനസ്സിലാകുമെന്ന് സംവിധായകൻ ഹബീബ് മുഹമ്മദ് പറഞ്ഞു .

ഒരുപിടി നവാഗതരെ ക്യാമറക്കു മുൻപിലും പിന്നിലും സംഭാവന ചെയ്തിട്ടുള്ള നിർമ്മാതാവ് സുകുമാർ തേക്കേപ്പാട്ട് ഇത്തവണയും നവാഗതരെ പരിചയപ്പെടുത്തുകയാണ് തുരുത്തിലൂടെ.നിഖിൽ സുരേന്ദ്രൻ ക്യാമറ ചലിപ്പിച്ച ഒരു തുരുത്തിൻ്റെ അതിജീവന കഥ പറയുന്ന ചിത്രം മികച്ച ദൃശ്യാനുഭവം സമ്മാനിക്കുമെന്ന് തീർച്ച തരുന്ന ട്രെയിലർ ആണ് അണിയറ പ്രവര്ത്തകര് പുറത്ത് വിട്ടിരിക്കുന്നത്.

കഥ വിവരിക്കുന്നതിന് പകരം അനൗൺസ്മെന്റ്‌ ട്രെയിലർ ആണ് നിർമ്മാതാക്കളെ കാണിച്ചത്. പല നിർമ്മാതാക്കളെ സമീപിച്ചെങ്കിലും സുകുമാർ തെക്കേപ്പാട്ട് ആണ് താൽപര്യം കാണിച്ചത്. സിനിമയിൽ നായകന്മാരോ വില്ലന്മാരോ ഇല്ല, . ഇരുവിഭാഗത്തിനും അവരുടെ പ്രവർത്തികൾക്കുള്ള ന്യായീകരണമുണ്ട്. ഇതിനെ ഒരു ത്രില്ലർ എന്ന് വിളിക്കാമെങ്കിലും കഥാപാത്രങ്ങളുടെ ജീവിതത്തെക്കുറിച്ചും സിനിമയിൽ അവതരിപ്പിക്കുന്നുണ്ട് എന്നും ഹബീബ് കൂട്ടിച്ചേർത്തു

Exit mobile version