Site icon CTV Online

തുരങ്കപാത നിർമ്മാണോദ്ഘാടനം നാളെ : ഗതാഗത നിയന്ത്രണം

തിരുവമ്പാടി :വയനാടിന്റെ യാത്രാദുരിതം പരിഹരിക്കാനുള്ള തുരങ്കപാത നിർമാണത്തിന് നാളെ തുടക്കമാകും. തുരങ്കപാതയുടെ പ്രവൃത്തി ഉദ്ഘാടനം നാളെ (ഓഗസ്റ്റ് 31) വൈകിട്ട് നാല് മണിക്ക് ആനക്കാംപൊയിൽ സെന്റ് മേരീസ് സ്‌കൂൾ ഗ്രൗണ്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

പ്രസ്തുത ചടങ്ങിന് എത്തുന്നവരുടെ വാഹനങ്ങൾ നിയന്ത്രിക്കുന്നതിന് ട്രാഫിക് പരിഷ്കരണങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്.

പ്രവൃത്തി ഉദ്ഘാടന ചടങ്ങിൽ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷനാവും .വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ,എസ് ടി വികസനം വകുപ്പ് മന്ത്രി ഒ ആർ കേളു ,പ്രിയങ്ക ഗാന്ധി എം പി ,എം എൽ എ മാരായ ലിന്റോ ജോസഫ് ,ടി സിദ്ധിഖ് ,ജില്ലാ കളക്ടർ സ്നേഹിൽകുമാർ സിംഗ് തുടങ്ങിയവർ പങ്കെടുക്കും

Exit mobile version