newsdesk
തിരുവമ്പാടി ∙ കാളിയാംപുഴ – ഇരുമ്പകം റോഡിൽ തുമ്പച്ചാൽ ഭാഗത്ത് കെഎസ്ആർടിസി ബസിന് അരികു കൊടുക്കുന്നതിനിടെ താഴ്ചയിലേക്കു മറിഞ്ഞ് ഗുരുതര പരുക്കേറ്റ സ്കൂട്ടർ യാത്രക്കാരൻ തോട്ടുമുഴി ഓണാട്ട് റോയി (40) മരിച്ചു. അപകടമുണ്ടാകുമ്പോൾ ഭാര്യ ഷൈനിയും ഒപ്പമുണ്ടായിരുന്നു. റോയിയെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ചൊവ്വാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്.
നാട്ടുകാരും യാത്രക്കാരുമാണ് രക്ഷാപ്രവർത്തനം നടത്തിയത്. തിരുവമ്പാടി – ആനക്കാംപൊയിൽ റോഡിൽ നവീകരണ പ്രവൃത്തി നടക്കുന്നതിനാലാണു കാളിയാംപുഴയിൽ നിന്നു തുമ്പച്ചാൽ വഴി വാഹനങ്ങൾ തിരിച്ചു വിടുന്നത്.