Site icon CTV Online

തൃശ്ശൂരിൽ മധ്യവയസ്കന്റെ മരണം; ഭക്ഷ്യവിഷബാധയെ തുടർന്ന് എന്ന് സംശയം

WebDesk

തൃശ്ശൂരിൽ മധ്യവയസ്‌കന്റെ മരണം ഭക്ഷ്യവിഷബാധയെ തുടർന്ന് എന്ന് സംശയം. തങ്ങാലൂർ അമ്മാനത്ത് വീട്ടിൽ ശശീന്ദ്രൻ ആണ് മരിച്ചത്.
മെഡി. കോളജിന് സമീപമാണ് ശശീന്ദ്രൻ കുഴഞ്ഞ് വീണത്.
രക്തം ഛർദിച്ച് അവശനിലയിലാണ് മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. ശശീന്ദ്രന്റെ ഭാര്യയെയും അമ്മയെയും തോട്ടത്തിലെ 2 തൊഴിലാളികളെയും അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
ഇന്ന് രാവിലെ കഴിച്ച ഇഡലിയിൽ നിന്നാണ് ഭക്ഷ്യവിഷബാധയുണ്ടെന്നാണ് സൂചന. സംഭവത്തിൽ മെഡിക്കൽ കോളജ് പൊലീസ് അന്വേഷണം തുടങ്ങി.

Exit mobile version