
NEWSDESK
പരിചമുട്ട് പരിശീലിപ്പിക്കുവാനെത്തി സ്‌കൂള്‍ വിദ്യാര്‍ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കാന്‍ ശ്രമിച്ച കേസിലെ പ്രതി തൃശ്ശൂര്‍ കൊരട്ടി പോലീസിന്‍റെ പിടിയിൽ .ശ്രീമൂലനഗരം വെള്ളാരപ്പിള്ളി സ്വദേശി 51 വയസ്സുള്ള ജോണി ആണ് അറസ്റ്റിലായത്..
കൊരട്ടി എസ്എച്ച്ഒ ബി.കെ. അരുണ്‍ ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സ്‌കൂളില്‍ പരിചമുട്ട് പരിശീലിപ്പിക്കുന്നതിനായി എത്തിയ ഇയാള്‍ പരിശീലനത്തിനിടെ പെണ്‍കുട്ടികളെ പീഡിപ്പിക്കുവാന്‍ ശ്രമിക്കുകയായിരുന്നു. പലതവണ ഇക്കാര്യം ആവര്‍ത്തിച്ചതോടെ വിദ്യാര്‍ഥികള്‍ വിവരം അധ്യാപകരെ അറിയിച്ചു. ഇതോടെ അധ്യാപകര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. 3 പരാതികളാണ് ഇയാള്‍ക്കെതിരെ ലഭിച്ചത്. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗീകാതിക്രമങ്ങള്‍ തടയുന്ന നിയമപ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.