Site icon CTV Online

പെരിന്തല്‍മണ്ണയില്‍ ഗുഡ്‌സ് ഓട്ടോയില്‍ സ്‌ഫോടനം, കുട്ടി അടക്കം മൂന്ന് പേര്‍ മരിച്ചു

Web Desk

പെരിന്തല്‍മണ്ണയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ വെന്തുമരിച്ചു. മുഹമ്മദ്, ഭാര്യ ജാസ്മിന്‍, പത്തുവയസ്സുള്ള മകള്‍ ഫാത്തിമ സഹ എന്നിവരാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഇവരുടെ അഞ്ചു വയസ്സുള്ള മറ്റൊരു കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുഡ്‌സ് ഓട്ടോയുടെ അരികിലേക്ക് വിളിച്ചു വരുത്തിയ ശേഷം മുഹമ്മദ് തീകൊളുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.
ഗുഡ്‌സ് ഓട്ടോയില്‍ ഉണ്ടായിരുന്ന സ്‌ഫോടകവസ്തുക്കള്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് സംശയിക്കുന്നു.

വ്യാഴാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം. കുടുംബപ്രശ്‌നമാണ് പ്രകോപനത്തിന് കാരണമെന്ന് സംശയിക്കുന്നു. ജാസ്മിന്റെ വീടിനോട് ചേര്‍ന്നായിരുന്നു സംഭവം നടന്നത്. വീട്ടിലേക്ക് വിളിച്ചു കൊണ്ടുപോകാന്‍ എന്ന വ്യാജേന ജാസ്മിന്റെ വീട്ടിലെത്തിയ മുഹമ്മദ് ഭാര്യയെയും മക്കളെയും ഓട്ടോറിക്ഷയില്‍ കയറ്റിയ ശേഷം ഡോര്‍ അടച്ചു. തുടര്‍ന്ന് തീകൊളുത്തുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

Exit mobile version