Site icon CTV Online

യൂട്യൂബ് ചാനലിൽ പാട്ടുപാടിക്കാം, 12 വയസ്സുകാരനെ പീഡിപ്പിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ

Web Desk

യൂട്യൂബ് ചാനലിൽ പാട്ടുപാടിപ്പിക്കാമെന്നു വാക്കുനൽകി 12കാരനെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി ലൈം​ഗീക പീഡനത്തിനിരയാക്കിയ കേസിൽ മൂന്നുപേർ അറസ്റ്റിൽ. പട്ടിക്കാട് സ്വദേശി ഉമ്മർ (55), കീഴാറ്റൂർ സ്വദേശികളായ ഉസാമ (47), ഉമ്മർ (36) എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. യൂട്യൂബിൽ പാടിപ്പിക്കാമെന്നു പറഞ്ഞാണ് പ്രതികൾ കുട്ടിയുടെയും കുടുംബത്തിന്റെയും വിശ്വാസം നേടിയെടുത്തത്. പലപ്പോഴും കുട്ടിയെ ഇവർ തനിച്ച് വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുപോയിരുന്നു. കുട്ടിക്ക് മൊബൈൽഫോണും പണവും പ്രതികൾ നൽകി. പിന്നീട് കുട്ടിയുടെ പെരുമാറ്റത്തിൽ സംശയംതോന്നി അമ്മ ഡോക്ടറെ കാണിച്ചപ്പോഴാണ് പീഡനവിവരം അറിഞ്ഞത്. പ്രതികളെ തിരൂർ കോടതി റിമാൻഡ്ചെയ്തു.

Exit mobile version