പാലക്കാട് ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

NEWSDESK

പാലക്കാട് ഒരു കുടുംബത്തിലെ മൂന്ന് പേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആലങ്കൽ മൂത്താട്ടുപറമ്പ് സുന്ദരന്റെ മകൾ സിനില ( 42) മകൻ രോഹിത് (19), സുനിലയുടെ ചേച്ചിയുടെ മകൻ സുബിൻ (23) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സ്ഥലത്തെത്തിയ നാട്ടുകാർ മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

error: Content is protected !!