Site icon CTV Online

വാക്‌സിന്‍ ക്ഷാമത്തിന് താൽക്കാലിക പരിഹാരം; മൂന്നു ലക്ഷം ഡോസ് ഇന്ന് തിരുവനന്തപുരത്തെത്തും

Web Desk

സംസ്ഥാനത്തെ വാക്‌സിന്‍ ക്ഷാമത്തിന് പരിഹാരമാകുന്നു. മൂന്നു ലക്ഷം ഡോസ് വാക്‌സിന്‍ ഇന്ന് കേരളത്തിലെത്തും. ഇന്ന് ഉച്ചയോടെയാണ് വാക്‌സിന്‍ തിരുവനന്തപുരത്തെത്തുക. നാളെ മുതല്‍ എല്ലാ ജില്ലകളിലും വാക്‌സിനേഷന്‍ പുനഃരാരംഭിക്കും. എറണാകുളം മേഖലയിലേക്ക് 1,20,000 ഡോസ് വാക്‌സിനാണ് ലഭിക്കുക. കോഴിക്കോട് മേഖലയില്‍ 75,000 ഡോസ് വാക്‌സിനും ലഭിക്കും. തിരുവനന്തപുരം മേഖലയില്‍ 1,70,000 ഡോസ് വാക്‌സിനാണ് വിതരണം ചെയ്യുക.

Exit mobile version