Site icon CTV Online

വ്യവസായിയുടെ നഗ്നചിത്രമെടുത്ത് ഭീഷണി; സ്ത്രീ ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

Web Desk

കുതിരാന്‍ തുരങ്കത്തിന്റെ ഒരു ടണല്‍ ഓഗസ്റ്റ് ഒന്നിന് തുറക്കാന്‍ തീരുമാനം. സുരക്ഷാ പരിശോധന ഫലം ഉടന്‍ ലഭിക്കും. മന്ത്രി മുഹമ്മദ് റിയാസാണ് നിയമസഭയില്‍ ഇതുസംബന്ധിച്ച വിവരം അറിയിച്ചത്. ആദ്യത്തെ സുരക്ഷാ ട്രയല്‍ റണ്‍ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തില്‍ വീണ്ടും ട്രയല്‍ റണ്‍ നടത്തി ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റും നല്‍കിയിരുന്നു. ഓഗസ്റ്റ് ഒന്നിന് കുതിരാന്‍ തുരങ്കം ഗതാഗതത്തിന് തുറന്ന് കൊടുക്കുന്നതിന്‍റെ ഭാഗമായി നിര്‍മ്മാണ പ്രവര്‍ത്തങ്ങള്‍ വേഗത്തിലാക്കാന്‍ കരാര്‍ കമ്പനിക്ക് ജില്ലാ കളക്ടര്‍ ഹരിത വി കുമാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.

അതേസമയം, കുതിരാന്‍ തുരങ്കത്തിന് വെള്ളം ഒഴുകി പോകാനും മണ്ണിടിച്ചില്‍ തടയാനും ആവശ്യമായ സംവിധാനം ഒരുക്കിയിട്ടില്ല.തുരങ്കത്തിന് മേലെ കൂടുതല്‍ കോണ്‍ക്രീറ്റ് ചെയ്ത് ശക്തിപ്പെടുത്തിയില്ലെങ്കില്‍ ഉണ്ടാവുക വന്‍ ദുരന്തമായിരിക്കുമെന്നും ആവശ്യമായ സുരക്ഷ ഇല്ലെന്നാരോപിച്ച്‌ തുരങ്കം 95 ശതമാനവും നിര്‍മ്മിച്ച കരാര്‍ കമ്ബനിയായ പ്രഗതി കണ്‍സ്ട്രക്ഷന്‍സ് രംഗത്തെത്തിയിരുന്നു. കമ്ബനി വക്താവ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

Exit mobile version