newsdesk
വയനാട്ടിലെ ദുരന്തഭൂമിയിലെ കൊച്ചു കൂട്ടുകാർക്ക് വേണ്ടി നമുക്ക് എന്തെങ്കിലും ചെയ്യാൻ പറ്റുമോ എന്ന തോട്ടുമുക്കം ഗവർമെന്റ് യു പി സ്കൂളിലെ പ്രധാനാധ്യപിക ഷെറീനടീച്ചറുടെ ഒരു വോയിസ് മെസേജിന് സ്കൂളിലെ കുരുന്നുകളുടെപ്രവൃത്തി ഏവരെയും അത്ഭുതപെടുത്തുന്നതായിരുന്നു .വയനാട്ടിലെ കുഞ്ഞു കൂട്ടുകാർക്ക് വേണ്ടി സ്കൂളിലെ കുട്ടികൾ കൊണ്ട് വന്നത് കണ്ട് അധ്യാപകർ അടക്കം എല്ലാവരും ഞെട്ടി
വിവിധ തരം കളിപ്പാട്ടങ്ങൾ ,പേന ,പെന്സില് ,ബോക്സ് ,ഡ്രോയിങ് ബുക്കുകൾ ,തുടങ്ങി 100 കണക്കിന് സാധനങ്ങൾക്ക് പുറമെ ,ബെർത്ഡേയ്ക്ക് കിട്ടിയ സമ്മാനങ്ങൾ ,ഓരോ ആഗ്രഹങ്ങൾ നിറവേറ്റാൻ കാലങ്ങളായി ഒരുക്കി വെച്ച കാശി കുഞ്ചുകൾ ,തങ്ങൾക്ക് കിട്ടിയ വാച്ചുകൾ തുടങ്ങി ഓരോ കുഞ്ഞു കുട്ടികളും കൊണ്ടുവന്ന സാധനങ്ങൾ അവരവർക്ക് പ്രിയമുള്ളത് ആയിരുന്നു .
ഒറ്റ ദിവസം കൊണ്ട് കുട്ടികൾക്കിടയിൽ നിന്നും ഇത്ര വലിയ പ്രതികരണം ഉണ്ടാകുമെന്ന് കരുതിയില്ലന്നും കുട്ടികൾ കൊണ്ട് വന്ന സാധനങ്ങൾ കണ്ട് ഞെട്ടിപ്പോയെന്നും പ്രധാനാധ്യപിക പറഞ്ഞു
വയനാട്ടിലെ കൂട്ടുകാർക്ക് എന്തെങ്കിലും ചെയ്യാൻ പറ്റിയതിൽ സന്തോഷമുണ്ടെന്നും തങ്ങളുടെ ടീച്ചറുടെ വോയിസ് കേട്ട സ്കൂളിലെ LKG മുതൽ 7 വരെ യുള്ള ക്‌ളാസിലെ കുട്ടികൾ എല്ലാവരും അവരുടേതായ പങ്കു സ്കൂളിൽ എത്തിച്ചിട്ടുണ്ടെന്നും സ്കൂൾ ലീഡർ പറഞ്ഞു .
വയനാട്ടിലെ കുട്ടികൾക്ക് കളക്റ്റ് ചെയ്‌തതതെല്ലാം MLA ലിന്റോ ജോസഫിനെ ഏല്പിക്കാൻ ആയിരുന്നു തീരുമാനം എന്നാൽ MLA നേരിട്ട് ദുരിത ബാധിതർക്ക് എത്തിക്കാൻ ഉള്ള സൗകര്യം ഒരുക്കി കൊടുക്കുകയായിരുന്നു .സ്കൂളിന്റെ പ്രവർത്തനം മാതൃകാപരമാണെന്നു ലിന്റോ ജോസഫ് പറഞ്ഞു .
സമാഹരിച്ച ഉത്പന്നങ്ങൾ MLA യുടെ നിർദേശ പ്രകാരം നാളെ വയനാട്ടിൽ നേരിട്ട് എത്തിക്കാൻ ആണ് സ്കൂൾ മാനേജ്മെന്റ് തീരുമാനം