
newsdesk
തോട്ടുമുക്കം : തോട്ടുമുക്കത്തെ ഏവർക്കും സുപരിചതനായിരുന്ന മീൻപറ്റ മുഹമ്മദിന്റെ മകൻ മുഹമ്മദ് യാസീൻ തനിക്കൊരു സൈക്കിൾ വേണമെന്ന ആഗ്രഹം മനസിലേറ്റിയിട്ടു കാലം കുറച്ചായി .
ഉപ്പ മരിച്ചതിനു ശേഷം ആ കുടുംബത്തിന്റെ അവസ്ഥ വളരെ പരിതാപകരാമായിരുന്നു .അതിനിടയിൽ അവന്റെ സൈക്കിൾ എന്ന ആഗ്രഹം നിറവേറ്റാൻ ആ കുടുംബത്തിന് സാധിച്ചുമില്ല .ആ സമയത്താണ് തോട്ടുമുക്കത്തെ സഹചാരി കൂട്ടായ്മയുടെ ഭാരവാഹികൾ ഇക്കാര്യം അറിയുകയും അവനു സൈക്കിൾ വാങ്ങി നൽകുകയും ചെയ്തത് .കൊടിയത്തൂർ ആറാം വാർഡ് മെമ്പർ സുഹാസ് സൈക്കിൾ മുഹമ്മദ് യാസീന് കൈമാറി .സൈക്കിളിനു പുറമെ പെരുന്നാൽ ഡ്രെസ്സും കൂടി നൽകി അവന്റെ മനസ് നിറച്ചാണ് അവർ മടങ്ങിയത് .ഫവാസ് തോട്ടുമുക്കം ,ഹൈദ്രു മാടാമ്പി ,ഹാസിഫ് അലി എന്നിവർ ചടങ്ങിൽ പങ്കെടുത്തു
