Site icon CTV Online

സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

തോട്ടുമുക്കം : തോട്ടുമുക്കം നവധാര ആർട്സ് ആൻഡ്‌ സ്പോർട്സ് ക്ലബും അരീക്കോട്‌ പത്തനാപുരം റിവോറ ഹോസ്പിറ്റലും സംയുക്തമായാണ്‌ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത് .തോട്ടുമുക്കം സെന്റ് തോമസ്‌ ഹയർ സെക്കന്ററി സ്കൂളിൽ നടന്ന ക്യാമ്പ് വാർഡ്‌ മെമ്പറും കൊടിയത്തൂർ സർവീസ് സഹകരണ ബാങ്ക് പ്രെസിഡന്റുമായ സന്തോഷ്‌ സെബാസ്റ്റ്യൻ ഉദ്‌ഘാടനം ചെയ്തു .നവധാര ക്ലബ് പ്രസിഡന്റ് സജിത് പി കെ ചടങ്ങിൽ അധ്യക്ഷനായി .പ്രമുഖ അസ്ഥിരോഗ വിദഗ്ദ്ധനായ ഡോ :സഞ്ജീവ് എസ് ചന്ദ്രൻ ,ജീവിത ശൈലീ രോഗ വിദഗ്ദ്ധ ഡോ :ശ്രീകല കെ എൻ ,ഇ എൻ ടി സ്പെഷ്യലിസ്റ്റ് ഡോ :അർഷാദ് ഉച്ചക്കാവിൽ ,ഡോ :ഹംനാസ് മുഹമ്മദ്‌ ,ഡോ :നവീന എസ് എന്നിവർ രോഗികളെ പരിശോധിച്ചു .

ക്യാമ്പിൽ പങ്കെടുത്തവർക്ക് 1500 രൂപ വില വരുന്ന അസ്ഥി സാന്ദ്രത നിർണ്ണയ പരിശോധയായ ബി .എം .ഡി പരിശോധനയും മരുന്നുകളും തികച്ചും സൗജന്യമായിരുന്നു .ക്യാമ്പിൽ നൂറിലധികം പേർ പങ്കെടുത്തു .

റിവോറ ഹോസ്പിറ്റൽ മെഡിക്കൽ ഡയറക്റ്റർ ഡോ :സഞ്ജീവ് എസ് ചന്ദ്രൻ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി .റിവോറ ഹോസ്പിറ്റൽ അസിസ്റ്റന്റ് മെഡിക്കൽ ഡയറക്റ്റർപ്രൊഫസർ ഡോ :ശ്രീകല കെ എൻ ആരോഗ്യ ക്ലാസ് എടുത്തു .കൊടിയത്തൂർ പഞ്ചായത് ആറാം വാർഡ്‌ മെമ്പർസുഹാസ്‌ പി കെ , റിവോറ ഹോസ്പിറ്റൽ അഡ്മിനിസ്ട്രറ്റീവ് ഡയറക്ടർ ജയേഷ് കാട്ടുകുളങ്ങര ,ഡോ :രാഗേഷ് എൻ കെ ,ജിനോ മാത്യു എന്നിവർ സംസാരിച്ചു .

Exit mobile version