
newsdesk
മുക്കം : പുതുവർഷദിനത്തിൽ സ്കൂളിന്റെ വാർഷിക കലണ്ടർ നിർമിച്ചു ഒരു സർക്കാർ വിദ്യാലയംതോട്ടുമുക്കം ഗവർമെന്റ് യു പി സ്കൂൾ ആണ് സ്കൂളിന്റെ ഒരുവർഷത്തെ മികവുകൾ കൂട്ടിയിണക്കി വാർഷിക കലണ്ടർ നിർമിച്ചത് .കൊടിയത്തൂർ പഞ്ചായത് പ്രസിഡന്റ് ദിവ്യ ഷിബു മുക്കം ഉപജില്ലാ എ ഇ ഒ ക്ക് കലണ്ടർ നൽകി പ്രകാശനം ചെയ്തു .
പൊതു വിദ്യാലയമായ തങ്ങളുടെ സ്കൂളിന്റെയും വിദ്യാർഥികൾ നേടിയ മികവുകളും സ്കൂളിന് പുറത്തേക്കും അറിയിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂൾ പ്രധാനാദ്ധ്യാപിക ഷെറീന ബി യും പി ടി എ യും കൂടി ഇത്തരത്തിൽ ഒരു വാർഷിക കലണ്ടർ എന്ന ആശയം ഉണ്ടായത് .
2024 പ്രവേശനോത്സവം മുതൽ ഡിസംബർ 31 വരെ യുള്ള സ്കൂളിൽ നടന്ന എല്ലാ പരിപാടികളുടെയും ഫോട്ടോകളും ,പത്ര കട്ടിങ്ങുകളും ഉൾപ്പെടുത്തി മറ്റു പരസ്യങ്ങൾ ഒന്നും ഇല്ലാതെയാണ് കലണ്ടർ നിർമിച്ചിരിക്കുന്നത് .
കലണ്ടറിന്റെ പ്രകാശനം കൊടിയത്തൂർ പഞ്ചായത് പ്രസിഡന്റ് ദിവ്യ ഷിബു മുക്കം ഉപജില്ലാ എ ഇ ഓ ക്ക് കലണ്ടർ നൽകി നിർവഹിച്ചു .
1000 കോപ്പി കലണ്ടർ ആണ് പ്രിന്റ് ചെയ്തിട്ടുള്ളത് .സ്കൂളിലെ 450 ഓളം വരുന്ന കുട്ടികൾക്ക് വീടുകളിലേക്ക് കലണ്ടറുകൾ കൊടുത്തയച്ചു .ബാക്കിയുള്ളത് സമീപ പ്രദേശങ്ങളിലെ സർക്കാർ സ്ഥാപനങ്ങളിലും ,തോട്ടുമുക്കം പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും കൊടുക്കാൻ ആണ് ഉദ്ദേശിക്കുന്നത് .
മുക്കം ഉപജില്ലയിലെ മികച്ച സ്കൂളുകളിൽ ഒന്നാണ് തോട്ടുമുക്കം ഗജർമെൻറ് യു പി സ്കൂൾ എന്നും സ്കൂളിന്റെ പേരിലുള്ള കലണ്ടർ മറ്റു സ്കൂളുകൾക്കും മാതൃകയാക്കാവുന്ന ഒന്നാണെന്നും മുക്കം ഉപജില്ലാ എ ഇ ഒ ദീപ്തി പറഞ്ഞു
പി ടി എ പ്രസിഡന്റ് അബ്ദുൽ ജബ്ബാർ ചടങ്ങിൽ അധ്യക്ഷൻ ആയി .
പ്രധാനാധ്യാപിക ഷെറീന ബി ,എസ് എം സി ചെയർമാൻ സോജൻ മാത്യു ,എം പി ടി എ പ്രസിഡന്റ് ലിസ്ന സാബിക് ,മറ്റു പി ടി എ ഭാരവാഹികൾ ,സ്കൂൾ ലീഡർ അബ്ദുൽ ഹക്ക് ,എന്നിവർ സംബന്ധിച്ചു .
