ദുരന്തഭൂമിയിലെ കുഞ്ഞു കൂട്ടുക്കാർക്ക് സമ്മാനങ്ങളുമായി തോട്ടുമുക്കം ഗവെർമെൻറ് യു പി സ്കൂളിലെ അധ്യപകരും പ്രതിനിധികളും

വയനാട്ടിലെ ദുരന്തഭൂമിയിലെ കുഞ്ഞു കൂട്ടുക്കാർക്ക് സമ്മാനങ്ങളുമായി തോട്ടുമുക്കം ഗവെർമെൻറ് യു പി സ്കൂളിലെ അധ്യപകരും പ്രതിനിധികളും എത്തി .സ്കൂളിലെ കുട്ടികൾ ശേഖരിച്ച കളിപ്പാട്ടങ്ങളും ,
പഠനോപകാരണങ്ങളും,ഡ്രോയിങ് ബുക്കുകളും തുടങ്ങി 100 കണക്കിന് സാധനങ്ങളാണ് ഇവർ വയനാട്ടിൽ കളക്ഷൻ സെന്ററിൽ നേരിട്ടെത്തിച്ചത് .

വയനാട് കൽപ്പറ്റയിലെ സെന്റ് ജോസഫ് കോൺവെന്റ് സ്കൂളിലെ കളക്ഷൻ സെന്ററിൽ വെച്ചു
തോട്ടുമുക്കം ഗവർമെന്റ് യു പി സ്കൂളിലെ ലീഡർ അബ്ദുൽ ഹഖിൽ നിന്നും കളക്ഷൻ സെന്റർ നോഡൽ ഓഫിസർ ഡെപ്യൂട്ടി കലക്റ്റർ എൽ എ അനിത കുമാരി സാധനങ്ങൾ ഏറ്റു വാങ്ങി .

കുട്ടികൾക്ക് മാത്രമായുള്ള സാധനങ്ങൾ ആയത് കൊണ്ട് അവിടെ വെച്ചു തന്നെ ഡെപ്യൂട്ടി കലക്റ്റർ വനിതാ ശിശു വികസന വകുപ് ഉദ്യോഗസ്ഥർക്ക് കൈമാറി

തിരുവമ്പാടി എം എൽ എ ലിന്റോ ജോസെഫിന്റെ നിദേശപ്രകാരം ആണ് സാധനങ്ങൾ വയനാട്ടിലേക്ക് നേരിട്ടെത്തിച്ചത് .

കഴിഞ്ഞ ദിവസം തോട്ടുമുക്കം ഗവെർമെൻറ് യു പി സ്കൂളിലെ പ്രധാനാധ്യപിക തന്റെ സ്കൂളിലെ കുട്ടികളോട് ഒരു വോയിസ് മെസേജിലൂടെ വയനാട്ടിലെ ദുരന്തത്തിലെ പെട്ട കൊച്ചു കൂട്ടുകാർക്ക് എന്തെങ്കിലും സഹായം ചെയാൻ സാധിക്കുമോ എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഇന്ന് വയനാട്ടിലെത്തിയ ഈ സ്നേഹസമ്മാനങ്ങൾ മുഴുവൻ .

സ്കൂൾ പ്രധാനാധ്യാപിക ഷെറീന ബി ,പി ടി എ പ്രസിഡന്റ് അബ്ദുൽ ജബ്ബാർ,എം പി ടി എ പ്രസിഡന്റ് ലിസ്ന സാബിക് ,എസ് എം സി എക്സിക്യൂട്ടീവ് അംഗം റഫീഖ് തോട്ടുമുക്കം,സ്കൂൾ ലീഡർ അബ്ദുൽ ഹഖ് ,
നിദ ഷെറിൻ എന്നിവരാണ് സ്കൂൾ പ്രതിനിധികളായി വയനാട്ടിൽ എത്തി സാധനങ്ങൾ കൈമാറിയത്

error: Content is protected !!