NEWSDESK
തോട്ടുമുക്കം ഗവ. യു.പി സ്കൂളിൽ വായനാദിനം വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വർണ്ണാഭമായി ആചരിച്ചു. പി.ടി എ പ്രസിഡൻ്റ് ശ്രീ അബ്ദുൾ ജബ്ബാർ അദ്യക്ഷത വഹിച്ച ചടങ്ങിൽ കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു വിദ്യാർത്ഥി പ്രതിനിധി ഹെലന ജിബിന് പുസ്തകം നൽകി വായനാവാരാചരണം ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക ഷറീന സ്വാഗതം പറഞ്ഞു. അധ്യാപകരായ ഖൈറുന്നിസ , ഹണി, വിദ്യാർത്ഥി പ്രതിനിധി ഹന ഫാത്തിമ എന്നിവർ സംസാരിച്ചു. വിദ്യാരംഗം കൺവീനർ അജി സാർ നന്ദി പറഞ്ഞു. പരിപാടികൾക്ക് ദിലീപ് സാർ നേതൃത്വം നൽകി. കുട്ടികളും അധ്യാപകരും ചേർന്നൊരിക്കിയ അക്ഷരമരം, വായനാ പുന്തോട്ടം തുടങ്ങിയവ വളരെ വേറിട്ട അനുഭവമായി. കുട്ടികളുടെ വിവിധ പരിപാടികൾ ചടങ്ങിൻ്റെ മാറ്റുകൂട്ടി.