newsdesk
പഠനത്തോടപ്പം കായികക്ഷമതയും വളർത്തുക എന്ന ലക്ഷ്യത്തോടെ
തോട്ടുമുക്കം ഗവർമെന്റ് യു പി സ്‌കൂളിൽ വിദ്യാർത്ഥികൾക്കായി നിർമിച്ച പുതിയ ഷട്ടിൽ കോർട്ടുകളുടെ ഉദ്ഘാടനം നടന്നു .സ്കൂളിലെ മുൻ പ്രധാനധ്യാപകൻ ശ്രീജിത്ത് രഘുപുരം ചടങ്ങ് ഉത്ഘാടനം ചെയ്തു .
ഉദ്ഘാടനതോടനുബന്ധിച്ചു സ്കൂളിലെ മുൻ പ്രധാനാധ്യാപകൻ ശ്രീജിത്തും പുതിയ പ്രധാനാധ്യാപിക ഷെറീന എന്നിവരുടെ വാശിയേറിയ മത്സരം കുട്ടികൾക്ക് ആവേശം ആയി.
ചടങ്ങിൽ പി ടി എ പ്രസിഡന്റ് അബ്ദുൽ ജബ്ബാർ അധ്യക്ഷൻ ആയി .സോജൻ മാത്യു ,
,ഷംന റിയാസ് ,ബിജു ,സൗജത്ത് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു .