newsdeesk
തോട്ടുമുക്കത്ത് സ്കൂൾ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചതായി പോലീസിൽ പരാതി.
തോട്ടുമുക്കം സ്വദേശിനിയായ നാലാം ക്ലാസ് വിദ്യാർത്ഥിനിയെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി മുക്കം പോലീസിൽ പരാതി നൽകിയത്.
മൂന്ന് ദിവസം മുൻപാണ് പരാതിക്ക് കാരണമായ സംഭവം നടന്നത്.സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങി വരും വഴി
തോട്ടുമുക്കം വാലില്ലാപുഴ റോഡിലെ ആളൊഴിഞ്ഞ ഭാഗത്ത് വെച്ച്ബൈക്കിൽ എത്തിയ മൂന്ന് യുവാക്കൾ
വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടു പോകുകയാണെന്ന്കുട്ടിയോട് പറഞ്ഞു.ഇത് കേട്ട് ഭയന്ന് കുട്ടി തൊട്ടടുത്ത വീട്ടിലേക്ക് ഓടിക്കയറി.ഭയന്ന് വിറച്ച കുട്ടി വീട്ടുകാരോട് സംഭവം പറഞ്ഞു.ആ വീട്ടുകാർ പുറത്തിറങ്ങിയപ്പോൾ മൂന്നു യുവാക്കളെ റോഡിൽ കാണുകയും
ഇവരെ തടഞ്ഞുവെച്ച് ചോദ്യം ചെയ്യുകയും ചെയ്തു.
യുവാക്കൾ തമാശയ്ക്ക് ചെയ്തതാണെന്നാണ് ഈ വീട്ടുകാരോട് പറഞ്ഞത്.സംഭവം സത്യമാണെന്ന് കരുതി വീട്ടുകാർ യുവാക്കളോട് കുട്ടിയുടെ വീട്ടിൽ പോയി മാപ്പ് പറഞ്ഞ് പോയിക്കൊള്ളാൻ അനുവദിച്ചു.
എന്നാൽ യുവാക്കൾ പെട്ടെന്ന് തന്നെ ബൈക്കിൽ കയറി സ്ഥലം വിടുകയായിരുന്നു.
പിന്നീട് സംഭവമറിഞ്ഞ് കുട്ടിയുടെ വീട്ടുകാർ മുക്കം പോലീസിൽ പരാതി നൽകി.
പോലീസ് സ്ഥലത്തെത്തി തോട്ടുമുക്കത്തെയും പരിസരപ്രദേശങ്ങളിലെയും സി.സി.ടി.വികൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.