Site icon CTV Online

മുക്കം, തോട്ടത്തിൻകടവിൽ കഴിഞ്ഞ ദിവസം യുവാവിനെ സംഘം ചേർന്ന് വീട്ടിൽ കയറി ആക്രമിച്ച സംഭവം ; പ്രതികളെ മുക്കം പോലീസ് പിടി കൂടി

മുക്കം: തോട്ടത്തിൻകടവിൽ കഴിഞ്ഞ ദിവസം യുവാവിനെ സംഘം ചേർന്ന് വീട്ടിൽ കയറി ആക്രമിച്ച കേസിലെ 2 പ്രതികളെ മുക്കം പോലീസ് പിടി കൂടി കോടതിയിൽ ഹാജരാക്കി .തോട്ടത്തിൻ കടവ് കൽപുഴായിയിൽ പുല്പറമ്പിൽ പ്രജീഷ് എന്ന യുവാവിനാണ് മർദ്ദനമേറ്റത് . കേസിലെ പ്രതികളായ ,പ്രജീഷിന്റെ സുഹൃത്ത് അനൂപിന്റെ ഭാര്യാ സഹോദരനായ കൊടുവള്ളി പറമ്പത്ത് കാവ് വിനു, വിനുവിന്റെ സുഹൃത്ത് കിഴക്കോത്ത് മാക്കണ്ടിയിൽ ഷിജിത്ത് എന്നിവരെയാണ് മുക്കം പോലീസ് പിടികൂടി കോടതിയിൽ ഹാജരാക്കിയത്.

തോട്ടത്തിൻ കടവ് കൽപുഴായിയിലെ വീട്ടിൽ ഒറ്റക്ക് താമസിക്കുന്ന പ്രജീഷിനെ പ്രതികൾ
കഴിഞ്ഞ ദിവസം രാത്രി 10:30 തോടെ എത്തിയാണ് ആക്രമിച്ചത്. പ്രജീഷിന്റെ ബഹളം കേട്ട് അയൽവാസികൾ ഓടിയെത്തിയപ്പോൾ പ്രതികൾ ബൈക്കിൽ കയറി രാജശപെടുകയായിരുന്നു
അക്രമത്തിൽ തലക്കും മുഖത്തും മറ്റു ശരീര ഭാഗങ്ങളിലും ഗുരുതര പരിക്കേറ്റ പ്രജീഷ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു .അക്രമത്തെ തുടർന്ന് മുക്കം പോലീസ് അന്നുതന്നെ വധശ്രമത്തിന് കേസ് എടുക്കുകയും ,ഫിംഗർ പ്രിന്റ് ,ഡോഗ് സ്കോഡ് എന്നിവർ എത്തി പരിശോധന നടത്തുകയും അന്വഷണം ആരംഭിക്കുകയും ചെയ്യ്തിരുന്നു .

പ്രജീഷിന്റെ സുഹൃത്ത് ആനൂപ് സ്ഥിരമായി തോട്ടത്തിൻകടവിലെ വീട്ടിൽ എത്തി
മദ്യപിച്ചതാണ് അക്രമത്തിന് കാരണം.

Exit mobile version