Site icon CTV Online

തോട്ടപ്പള്ളി സ്പിൽവേയുടെ ഷട്ടർ തകർന്നു;കർഷകർ ആശങ്കയിൽ

News Desk

തോട്ടപ്പള്ളി സ്പിൽവേയുടെ ഏഴാം നമ്പർ ഷട്ടർ തകർന്നു. വേലിയേറ്റം ഉണ്ടാകുമ്പോൾ ഉപ്പുവെള്ളം കുട്ടനാടൻ പാടശേഖരങ്ങളിൽ കയറുമെന്ന ആശങ്കയിലാണ് കർഷകർ. രണ്ടാം വിത നടന്ന പാടങ്ങളിലെ കൃഷി നശിക്കുമെന്ന ഭീതിയും നിലനിൽക്കുന്നു.

അതേസമയം, സ്പിൽവേയുടെ ഷട്ടറുകളുടെ അറ്റകുറ്റപ്പണി കൃത്യമായി നടത്താത്തതാണ് ഇപ്പോൾ ഷട്ടർ തകരാൻകാരണമെന്നാണ് ആക്ഷേപം. അറ്റകുറ്റപ്പണി നടത്തി ഉപയോഗ യോഗ്യമാക്കണമെന്ന ആവശ്യം ശക്തമാണ്. അടിയന്തരമായി ഷട്ടറിന്റെ തകരാർ പരിഹരിക്കാൻ ജില്ലാ കളക്ടർ നിർദേശം നൽകി.

Exit mobile version