
newsdesk
തിരുവമ്പാടി : കൂടരഞ്ഞി പഞ്ചായത്തിലെ എട്ടാംവാർഡ് UDF സ്ഥാനാർഥിയായ ജെയിംസ് വേളശ്ശേരിക്കാണ് ഇന്നലെ രാത്രി അജ്ഞാതരുടെ അക്രമത്തിൽ പരിക്കേറ്റത് മുഖത്തും കൈക്കുമാണ് പരിക്കേറ്റത് .
മീറ്റിംഗ് കഴിഞ്ഞു മാങ്കയത്തെ വീട്ടിലേക്ക് പോകുന്ന വഴിയിൽ കാത്തിരുന്ന ഹെൽമെറ്റ് വെച്ച രണ്ടുപേരാണ് ആക്രമിച്ചത് എന്നാണ് ജയിംസ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത് .തിരുവമ്പാടി പോലീസ് അന്വേഷണം ആരംഭിച്ചു
